എന്താണ് ബഹുമുഖ ബുദ്ധി?

എന്താണ് ബഹുമുഖ ബുദ്ധി?

ഹോവാർഡ് ഗാർഡ്നർ എന്ന മനഃശാസ്ത്രജ്ഞൻ അവതരിപ്പിച്ച ഒരു സിദ്ധാന്തമാണ് ബഹുമുഖ ബുദ്ധി.
മനുഷ്യനിൽ ഒറ്റയൊരു ബുദ്ധി എന്നതിന് പകരം വ്യത്യസ്ത തരത്തിലുള്ള ബുദ്ധിയുണ്ടെന്നാണ് ഈ സിദ്ധാന്തം പറയുന്നത്.ഒരാൾക്കു 9തരം വ്യത്യസ്ത ബുദ്ധികൾ ഉണ്ടെന്ന് പറയപ്പെടുന്നു.

ബഹുമുഖ ബുദ്ധി: വിദ്യാഭ്യാസത്തിലെ പ്രാധാന്യം
  ഓരോ കുട്ടിയിലും ഈ 9 തരം ബുദ്ധി വികസിക്കേണ്ടതുണ്ട്.തന്റെ ക്ലാസ്സ്‌ മുന്നിൽ ഇരിക്കുന്ന ഓരോ കുട്ടിയിലും ഈ ബുദ്ധികൾ വികസിക്കാനാവശ്യമായ പ്രവർത്തനങ്ങൾ അധ്യാപകൻ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അതിനാൽ ബഹുമുഖ ബുദ്ധികൾ ഏതൊക്കെയാണെന്നും അവ വികസിക്കാമാവശ്യമായ പ്രവർത്തനങ്ങൾ ഏതെല്ലാമാണെന്നും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്ന ഓരോ ദിവസവും ദൈനദിനാസൂത്രണം ചെയ്യുമ്പോൾ ഈ 9 ബുദ്ധി വികസിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യണം. E-TM, MIEP ഇവയുടെ സഹായത്താൽ നമ്മുക്ക് ഈ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം




9 തരം ബഹുമുഖ ബുദ്ധികൾ ഏതെല്ലാമാണ്

ഭാഷാപരമായ ബുദ്ധി
യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി
ദൃശ്യ-സ്ഥലപരമായ ബുദ്ധി
ശാരീരിക-ചലനപരമായ ബുദ്ധി
സംഗീതപരമായ ബുദ്ധി
വ്യക്ത്യാന്തര ബുദ്ധി
ആന്തരിക വ്യക്തിഗത ബുദ്ധി
പ്രകൃതിപരമായ ബുദ്ധി
അസ്തിത്വപരമായ ബുദ്ധി

ബഹുമുഖ ബുദ്ധി: വിദ്യാഭ്യാസത്തിലെ പ്രാധാന്യം

ബഹുമുഖ ബുദ്ധി സിദ്ധാന്തം വിദ്യാഭ്യാസത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നു. കാരണം, ഓരോ കുട്ടിയും വ്യത്യസ്തമായ രീതികളിൽ പഠിക്കുന്നു.

പഠനം വ്യക്തിഗതമാക്കാൻ സഹായിക്കുന്നു: ഓരോ കുട്ടിയുടെയും ബുദ്ധിശക്തിയുടെ ഘടകങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് അനുയോജ്യമായ പഠന രീതികൾ നടപ്പിലാക്കാൻ സഹായിക്കുന്നു.


സർഗ്ഗാത്മകത വളർത്താൻ സഹായിക്കുന്നു: വ്യത്യസ്ത ബുദ്ധിശക്തി ഘടകങ്ങളെ സംയോജിപ്പിച്ച് സർഗ്ഗാത്മകത വളർത്താൻ സഹായിക്കുന്നു.



Comments

Popular Posts