ശില്പശാല - രണ്ടാം ദിവസം

ശില്പശാലയുടെ രണ്ടാം ദിവസം ഗ്രൂപ്പ്‌ പ്രവർത്തനങ്ങൾ നടന്നു. വിവിധ ഗ്രൂപ്പ്‌കളുടെ പ്രവർത്തനം താഴെ നൽകുന്നു.



ഗ്രൂപ്പ്‌ 1

         ഒന്നാം ക്ലാസ്സിലെ ഓമനചങ്ങാതിമാർ എന്ന യൂണിറ്റാണ് തെരഞ്ഞെടുത്തത്. ഇതിന്റെ പഠനനേട്ടങ്ങൾ,ആശയം/ധാരണകൾ, മൂല്യങ്ങൾ/മനോഭാവങ്ങൾ/ഭാഷശേഷികൾ എന്നിവ തയ്യാറാക്കി.

ഗ്രൂപ്പ്‌ 2

          പഠനനേട്ടത്തിന് അനുസൃതമായി സന്നദ്ധത പ്രവർത്തനം, മറ്റു പ്രവർത്തനങ്ങൾ എന്നിവ നിശ്ചയിച്ചു. ഇതിനോടൊപ്പം ഉത്പന്നങ്ങൾ തുടർപ്രവർത്തനങ്ങൾ എന്നിവ തയ്യാറാക്കി.




ഗ്രൂപ്പ്‌ 3

        തയ്യാറാക്കിയ പഠനപ്രവർത്തനങ്ങൾ ബഹുമുഖ ബുദ്ധിയുടെ വികാസത്തിനു പര്യാപ്തമാണെന്ന് പരിശോധിച്ചു. പ്രവർത്തനങ്ങൾക്കായുള്ള ഡിജിറ്റൽ വിഭവങ്ങൾ ശേഖരിക്കുകയും അവ ക്രമീകരിക്കുകയും ചെയ്തു

ഗ്രൂപ്പ്‌ 4

       വിലയിരുത്തൽ സാധ്യതകൾക്കായുള്ള വർക്ക്ഷീറ്റുകൾ തയ്യാറാക്കി. ഇതിനു അനുയോജ്യമായ വിലയിരുത്തൽ സൂചകങ്ങൾ ഉൾപ്പെടുത്തി MIEP നിർമിച്ചെടുത്തു

ഓരോ ഗ്രൂപ്പും തയ്യാറാക്കിയ ഉല്പന്നങ്ങൾ അധ്യാപകസംഘo വിലയിരുത്തി മെച്ചപ്പെടുത്തലുകൾ നിർദ്ദേശിച്ചു.

Comments

Popular Posts