എന്താണ് e-TM?

ഇലക്ട്രോണിക് പാഠാസൂത്രണം (ഇ-ടീച്ചിങ് മാന്വൽ)



പേപ്പറിൽ എഴുതിത്തയാറാക്കുന്ന ടീച്ചിങ് മാന്വലിന്റെ/പാഠാസൂത്രണത്തിൻ്റെ ഭൗതിക പരിമിതികൾ മറികടക്കുന്നവയാണ് ഇ-ടീച്ചിങ് മാന്വൽ. ആവശ്യമുള്ളപ്പോൾ കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും വരുത്തുന്നതിനും ആവശ്യമായ പഠന-ബോധന വിഭവങ്ങൾ ഉൾച്ചേർക്കുന്നതിനും ഇ-ടീച്ചിങ് മാന്വൽ നമുക്ക് അവസരം നൽകുന്നു. ഇ-ടീച്ചിങ് മാനലിൽ ഡിജിറ്റൽ റിസോഴ്‌സുകൾ അവ ഉപയോഗിക്കേണ്ട സ്ഥാനത്ത് ഉൾച്ചേർക്കാനും ഒരു മൗസ് ക്ലിക്കിൽ പ്രദർശിപ്പിക്കാനും കഴിയും.

ഒരു നിശ്ചിത ഫോർമാറ്റിൽ നമ്മുടെ കമ്പ്യൂട്ടറിൽ ഇ-ടീച്ചിങ് മാന്വൽ തയാറാക്കാവുന്നതാണ്. ഇതിനു പുറമേ സമഗ്ര ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തത് അധ്യാപകർക്ക് പോർട്ടലിൽ ലഭ്യമായ സംവിധാനം ഉപയോഗിച്ചും ഇ-ടീച്ചിങ് മാമ്പൽ തയാറാക്കാം.

e-tm നിർമ്മിക്കുന്നതിന്റെ ഘട്ടങ്ങൾ


  • ടാർജറ്റ് ഗ്രൂപ്പ്‌,യുണിറ്റ് എന്നിവ നിശ്ചയിക്കുക

  • പഠനനേട്ടങ്ങൾ ആശയങ്ങൾ/ധാരണകൾ, മൂല്യങ്ങൾ/മനോഭാവങ്ങൾ,ഭാഷശേഷികൾ, പഠനസാമഗ്രികൾ ഉത്പന്നങ്ങൾ എന്നിവ തീരുമാനിക്കുക 

  • പഠനനേട്ടത്തിന് അനുസൃതമായി  പ്രവർത്തനങ്ങൾ ക്രമീകരിക്കുക.

    • പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഡിജിറ്റൽ വിഭവങ്ങൾ ശേഖരിക്കുകയും, ക്രമീകരിക്കുകയും ചെയ്യുക

    •  അവ പ്രദർശിപ്പിക്കാൻ അനുയോജ്യമാണോ എന്ന് പരിശോധിച്ചു ഉറപ്പ് വരുത്തുക.

    • ബഹുമുഖ ബുദ്ധിയുടെ വികാസം ഉറപ്പുവരുത്തുന്നതിനായി വർക്ക്ഷീറ്റുകൾ തയ്യാറാക്കുക

    • ഇതിന് അനുയോജ്യമായ വിലയിരുത്തൽ സൂചകങ്ങൾ  ഉൾപ്പെടുത്തി MIEP നിർമിക്കുക.

    •  കുട്ടിയിൽ ബഹുമുഖ ബുദ്ധി വികാസത്തിന്റെ ശരാശരി നിലവാരം വികസിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

    • ശരാശരി നിലവാരത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്നില്ലെങ്കിൽ ആവശ്യമായ പരിഹാരമാർഗങ്ങളിലൂടെ മറിക്കടക്കുക.

    Comments